ഒളിമ്പ്യന്‍ സുമേഷിനെ മാതൃവിദ്യാലയം വരവേറ്റു

Posted on: 17 Aug 2015കാഞ്ഞങ്ങാട്: സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീം നായകന്‍ ഇ.സുമേഷിന് പഠിച്ചുവളര്‍ന്ന വിദ്യാലയത്തില്‍ വരവേല്പ്‌നല്കി. അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ ജൂലായ് അവസാനം നടന്ന ഒളിമ്പിക്‌സിലാണ് ആനന്ദാശ്രമം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഇ.സുമേഷ് നയിച്ച ഇന്ത്യന്‍ വോളി ടീം വെങ്കലമെഡല്‍ നേടിയത്.
പുതിയകോട്ട മാന്തോപ്പ് മൈതാനത്തുനിന്ന് തുറന്നവാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മാവുങ്കാലിലെത്തിയ സുമേഷിനെ ഘോഷയാത്രയായി സ്‌കൂളിലേക്ക് ആനയിച്ചു. റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട്, റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പി.ടി.എ., സ്വാശ്രയസമിതി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, നിവേദിത, പ്രഭാത്, കുരുക്ഷേത്ര, ധനലക്ഷ്മി, നവശക്തി ക്ലബ്ബുകള്‍, എസ്.എസ്. മിഥില, ശക്തി, ശ്രീരാം പുരുഷ സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു.
അനുമോദനസമ്മേളനത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ സുമേഷിനെ പൊന്നാട അണിയിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. റോട്ടറി പ്രസിഡന്റ് എം.വിനോദ് അധ്യക്ഷനായിരുന്നു. ആനന്ദാശ്രമം മുക്താനന്ദ സ്വാമിജി, പ്രിന്‍സിപ്പല്‍ ബീന സുകു, പി.പി.നസീമ, ചഞ്ചലാക്ഷി, കാര്‍ത്ത്യായനി, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ടി.മുഹമ്മദ് അസ്ലം, എക്കാല്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod