കോണ്‍ഗ്രസ് പദയാത്ര

Posted on: 17 Aug 2015നീലേശ്വരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ കാല്‍നട പ്രചാരണ പദയാത്ര ചിറപ്പുറത്ത് ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജാഥാലീഡര്‍ പി.രാമചന്ദ്രന് പതാക കൈമാറികൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മാമുനി വിജയന്‍, ഇ.ഷജീര്‍, മുങ്ങത്ത് സുകുമാരന്‍, കമലാക്ഷന്‍ കോറോത്ത്, കെ.എം.തമ്പാന്‍ നായര്‍, സി.കരുണാകരന്‍, കെ.ചന്ദ്രശേഖരന്‍, സി.വിദ്യാധരന്‍, പി.പി.മാധവി, പി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പദയാത്ര നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.

More Citizen News - Kasargod