മരിയഭവന്‍ വൃദ്ധസദനം നാടിനുസമര്‍പ്പിച്ചു

Posted on: 17 Aug 2015ഉദുമ: പള്ളിക്കര ചെര്‍ക്കപ്പറയില്‍ മരിയഭവന്‍ വൃദ്ധസദനം കണ്ണൂര്‍ രൂപതാ മെത്രാന്‍ ഫാ. അലക്‌സ് വടക്കുംതലയും ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. ആരോരുമില്ലാത്ത പ്രായമായ 30 സ്ത്രീകള്‍ക്ക് ഇവിടെ സംരക്ഷണംനല്കും. മകളുടെ ഓര്‍മയ്ക്കായി ലീലാ തോമസ് തയ്യില്‍ ആണ് മരിയഭവന് വേണ്ടതെല്ലാം ഒരുക്കിയത്. ഫാ. മാര്‍ട്ടിന്‍ റായപ്പന്‍, നിക്‌സന്‍ എടാട്ട്, ഹക്കിം കുന്നില്‍, പി.കെ.മാധവി, ടി.നാരായണന്‍, ഡോ. ഷിന്‍ജി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod