മേലാങ്കോട്ട് സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 17 Aug 2015കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനാഘോഷ സമ്മാനമായി മേലാങ്കോട്ട് എ.സി. കണ്ണന്‍നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം. നിരവധി സ്‌കൂളുകള്‍ക്ക് ടോയ്!ലറ്റ് നിര്‍മിച്ചുനല്കുകയും നാട്ടില്‍ വനവത്കരണ പരിപാടി നടപ്പാക്കുകയും ചെയ്യുന്ന കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്.
പി.ടി.എ. പ്രസിഡന്റ് വി.ശ്രീജിത്തിന് പത്രം കൈമാറി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഇ.രാജേന്ദ്രന്‍ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ടി.രവീന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു.
ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നായര്‍, ട്രഷറര്‍ വി.സജിത്ത്, ചാര്‍ട്ടര്‍മെമ്പര്‍ കെ.എം.ബാലകൃഷ്ണന്‍നായര്‍, പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ കുഞ്ഞിക്കണ്ണന്‍, പി.ആര്‍.ആശ, സ്‌കൂള്‍ലീഡര്‍ വാസുദേവ്ശങ്കര്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod