സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 17 Aug 2015കാസര്‍കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.എം.അബ്ദുള്‍റഹിമാന്‍ പതാക ഉയര്‍ത്തി. വൈ.വിജയന്‍, സിബി കൊടിയംകുന്നേല്‍, എം.ജയറാം, എന്‍.കേളു നമ്പ്യാര്‍, മുജീബ് അഹമ്മദ്, പ്രജിത്ത് മേലത്ത്, റെജി മാത്യു, ജനാര്‍ദനന്‍ മേലത്ത്, അനൂപ് കളനാട്, പ്രഭാകരന്‍ കാഞ്ഞങ്ങാട്, സിറാജുദ്ദീന്‍, രവിശങ്കര്‍ കുമ്പള, അശോക് കുമാര്‍ ഉദുമ, മുഹമ്മദ് സാലി, പി.കെ.രാമകൃഷ്ണന്‍, രാജാറാം പെര്‍ള, റഹീം, രവിശങ്കര്‍, രാമചന്ദ്ര ബല്ലാള്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കീഴൂര്‍:
ജി.എഫ്.യു.പി. സ്‌കൂളില്‍ സേവ്യര്‍ ആന്റണി പതാക ഉയര്‍ത്തി. ശാലിനി നീലകണ്ഠന്‍ ഉദ്ഘാടനംചെയ്തു. ആര്‍.ഗണേഷ്, എസ്.സോമന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, പായസദാനം എന്നിവ നടന്നു.
ബെദിര: എസ്.കെ.എസ്.എസ്.എഫ്. ബെദിര യൂണിറ്റ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന പരിപാടിയില്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍ പതാക ഉയര്‍ത്തി. അഹമ്മദ് ദാരിമി, ബി.എം.എ.മുഹമ്മദ്കുഞ്ഞി ഹാജി, ബി.എം.സി.കുഞ്ഞഹമ്മദ്, അബ്ദുള്ള ചാല, റഫീഖ് ബെദിര, സലാം വലിയവളപ്പ്, ഇര്‍ഷാദ് ഹുദവി, ശരീഫ് കരിപ്പൊടി, സാലിം ബെദിര, ശാക്കിര്‍ ബെദിര, സഹീര്‍ അബ്ബാസ്, മുനീര്‍ ബെദിര എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod