സര്‍ക്കാര്‍ അച്ചടി സ്വകാര്യശാലകളെ ഏല്പിക്കണം -പ്രിന്റേഴ്‌സ് അസോ.

Posted on: 17 Aug 2015കാസര്‍കോട്: പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അച്ചടിജോലികള്‍ സ്വകാര്യ അച്ചടിശാലകളെ ഏല്പിക്കണമെന്നും അച്ചടി സംബന്ധമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിക്കണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അച്ചടിജോലികള്‍ ജില്ലയിലെ അച്ചടി സ്ഥാപനങ്ങളില്‍നിന്നുതന്നെ നടത്താന്‍ നടപടികള്‍ കളക്ടര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിബി കൊടിയംകുന്നേല്‍ അധ്യക്ഷതവഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ മുജീബ് അഹമ്മദ് പതാക ഉയര്‍ത്തി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വൈ. വിജയന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസ് ഉടമകളെയും എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ്, പ്രിന്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജയറാം, ജനറല്‍ സെക്രട്ടറി റെജി മാത്യു, ട്രഷറര്‍ എന്‍.കേളുനമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എന്‍.കേളുനമ്പ്യാര്‍ (പ്രസി.), ജനാര്‍ദനന്‍ മേലത്ത്, രവിശങ്കര്‍ കുമ്പള (വൈ.പ്രസി.), അനൂപ് കളനാട് (സെക്ര.), സിറാജുദ്ദീന്‍, അശോക്കുമാര്‍ ഉദുമ (ജോ. സെക്ര.), കെ.പ്രഭാകരന്‍ കാഞ്ഞങ്ങാട് (ഖജാ.).

More Citizen News - Kasargod