നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

Posted on: 17 Aug 2015കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും ക്ലുബ്ബുകളിലും വിവിധ പരിപാടികള്‍ നടന്നു. ശുചീകരണപരിപാടികളുമായി സന്നദ്ധസംഘടനകളും ആഘോഷത്തില്‍ പങ്കാളികളായി.
കേന്ദ്രസര്‍വകലാശാല പെരിയ കാമ്പസ്സില്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ പതാക ഉയര്‍ത്തി. സര്‍വകലാശാല കണ്‍ട്രോളര്‍ വി.ശശിധരന്‍, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് ഡീന്‍ ഡോ. എ.തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി. ജി.എച്ച്. എസ്. കാസര്‍കോട് പ്രഥമാധ്യാപിക എം.ബി.അനിതാഭായി പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി, ബഷീര്‍ കൊല്ലമ്പാടി, ചന്ദ്രകല എന്നിവര്‍ സംസാരിച്ചു. ഉപന്യാസരചന, ക്വിസ്, ദേശഭക്തിഗാന മത്സരം, റാലി എന്നിവ നടത്തി.
വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് കാസര്‍കോട് വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഷൂ, സോക്‌സ് എന്നിവ നല്കി. അഡ്വ. കെ.വിനോദ് കുമാര്‍ ഉദ്ഘാടനംചെയ്തു. അഡ്വ. സുധീര്‍, എം.പദ്മാക്ഷന്‍, സുധാമണി എന്നിവര്‍ സംസാരിച്ചു.
ഗവ. കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും പി.ടി.എ.യുടെയും നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രൊഫ. കെ.മുഹമ്മദലി പതാക ഉയര്‍ത്തി. ഇന്ദിര, ബദറുദ്ദീന്‍, പ്രൊഫ.രാജു, രക്ഷിത്കുമാര്‍, ദീപ്ചന്ദ്, സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വാട്‌സ് ആപ് സൗഹൃദക്കൂട്ടായ്മയായ കലാലയം ഗ്രൂപ്പ് വാട്‌സ് ആപ് സന്ദേശം വഴി പ്രസംഗമത്സരം നടത്തി. ജില്ലാ ആസ്​പത്രിയും പരിസരവും ശുചീകരിച്ചാണ് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ്. േവാളന്റിയര്‍മാര്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്. വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വാഴകളും വിദ്യാര്‍ഥികള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ ആസ്​പത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ ഉദ്ഘാടനംചെയ്തു. വി.സുരേശന്‍, വി.ഹരിദാസ്, കെ.വി.ദേവി, എം.വി.അശോകന്‍, കെ.ആര്‍ ഗോപാലകൃഷ്ണന്‍, സി.ഗംഗാധരന്‍, എം.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
മേല്‍പ്പറമ്പ്:
സോളിഡാരിറ്റി കാസര്‍കോട് ഏരിയ മേല്‍പറമ്പ് ടൗണില്‍ നടത്തിയ സ്വാതന്ത്ര്യദിന പരിപാടിയില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ് പതാക ഉയര്‍ത്തി.
പുത്തിഗെ: മുഹിമ്മാത്ത് കാമ്പസ്സില്‍ നടന്ന പരിപാടിയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ പ്രാര്‍ഥന നടത്തി. മൂസസഖാഫി കളത്തൂര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്കി.
ചെമ്മനാട്:
യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡി.സി.സി. ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു പതാക ഉയര്‍ത്തി.
ബദിയടുക്ക: എം.എസ്.എഫ്. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി മധുരപലഹാര വിതരണം നടത്തി. സക്കീര്‍ അധ്യക്ഷതവഹിച്ചു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ക്വിസ് മത്സരം നടത്തി. മൊയ്‌നുദ്ദീന്‍ ജിസ്തി ഹുദവി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.
തളങ്കര:
ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ സ്വാതന്ത്ര്യദിന പരിപാടിയില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്!ലിംലീഗ് ജനറല്‍സെക്രട്ടറി അഡ്വ. വി.എം.മുനീര്‍ പതാക ഉയര്‍ത്തി.
അംഗഡിമുഗര്‍: ജി.എച്ച്.എസ്.എസ്. അംഗഡിമുഗറില്‍ 'സല്യൂട്ട് ഇന്ത്യ' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ പരിപാടി അവതരിപ്പിച്ചു. പ്രഥമാധ്യാപകന്‍ ഡി.അശോക പതാക ഉയര്‍ത്തി. പി.ടി.എ പ്രിസിഡന്റ് പി.ഇബ്രഹിം ഉദ്ഘാടനം നിര്‍വഹിച്ചു.
ചെമ്മനാട്:
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എല്‍.ഹമീദ് ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്തു. അഷ്‌റഫ് കൈന്താര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ അച്യുതന്‍ പതാക ഉയര്‍ത്തി. എ.എസ്.എച്ച്. അബ്ദുല്‍ അസീസ്, നൗഷാദ്, യു.എം.അഹമ്മദലി, പി.എം.അബ്ദുള്ള, സാഹിറ, നജീറ, സി.എച്ച്.സാജു, ഹനീഫ്, സമീര്‍, സി.എല്‍.സഹീര്‍ എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉദ്യാവാര്‍ ഘടകം നടത്തിയ പരിപാടിയില്‍ അബ്ദുല്‍ റഹ്മാന്‍ ദേശിയപതാക ഉയര്‍ത്തി. ഷംസുദീന്‍, മുഹമ്മദ്, നിയാസ്, ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
വോര്‍ക്കാടി:
എസ്.വൈ.എസ്.എസ്.എസ്.എഫ്. ആഘോഷത്തില്‍ അബൂബക്കര്‍ കണക്കുര്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ലത്വീഫ് സഅദി പ്രാര്‍ഥന നടത്തി. അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുഹമ്മദ് അസനബയല്‍, അബ്ദുല്‍റഹ്മാന്‍ സഖാഫി, സലാം മദനി, ഹുസൈനാര്‍ ഹസനബയല്‍, കെ.കെ.അബ്ദുല്‍ഗഫൂര്‍, മുഹമ്മദ് ഹനീഫ് സഖാഫി, പി.കെ.ഹനീഫ, ഇര്‍ഫാന്‍ അസനബയല്‍ എന്നിവര്‍ സംസാരിച്ചു.
എരിയാല്‍: ഇ.വൈ.സി.സി. എരിയാലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ അസീസ് കടപ്പുറം പതാക ഉയര്‍ത്തി. നവാസ് എരിയാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മധുരപലഹാരം നല്കി.

More Citizen News - Kasargod