സ്വാതന്ത്ര്യദിന ക്വിസ് മത്സരം

Posted on: 15 Aug 2015ഉദിനൂര്‍: ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി ക്ലബ് നെഹ്രു യുവക് കേന്ദ്രയുടെ സഹകരണത്തോടെ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നെഹ്രു യുവകേന്ദ്ര ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എം.ശരത്ത്‌ലാല്‍, വി.ഹരിദാസ്, കെ.വി.വിനോദ്, സി.വിനോദ് എന്നിവര്‍ സംസാരിച്ചു.
വിജയികള്‍: ഒന്നാംസ്ഥാനം: അജ്മല്‍ സഫ്വാന്‍, എം.അതുല്‍ (ജി.എച്ച്.എസ്.എസ്. മടിക്കൈ സെക്കന്‍ഡ്). രണ്ടാംസ്ഥാനം ആര്‍.ബി.കൃഷ്ണപ്രിയ, കെ.നന്ദന (ജി.എച്ച്.എസ്.എസ്. ഉദിനൂര്‍). മൂന്നാംസ്ഥാനം അഭിജിത്ത് കെ.നായര്‍, എം.സിദ്ധാര്‍ഥ് (സി.എച്ച്.എസ്.എസ്. ചട്ടഞ്ചാല്‍).

More Citizen News - Kasargod