സ്വീകരണംനല്കി

Posted on: 15 Aug 2015കാഞ്ഞങ്ങാട്: റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി ഡി.സി.സി. െവെസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.ജി.ദേവിന് സ്വീകരണംനല്കി.
അസോസിയേഷന്‍ ജില്ലാ സമ്മേളനം സപ്തംബര്‍ അവസാനം നീലേശ്വരത്ത് നടത്താന്‍ തീരുമാനിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍റസാക്ക് അധ്യക്ഷത വഹിച്ചു. പി.ജി.ദേവ്, ബാലന്‍ ഗുരുദേവന്‍, രാമചന്ദ്രന്‍, കെ.കെ.അലി, സുരേന്ദ്രന്‍ ഉദുമ, കാദര്‍ കുമ്പള, ഷാജി, നാരായണന്‍, സേവ്യാര്‍ ചോയംകോട്, മാധവ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod