വായ്പക്കുടിശ്ശിക: പട്ടികവര്‍ഗ കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍

Posted on: 15 Aug 2015ചെറുവത്തൂര്‍: വായ്പക്കുടിശ്ശിക എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശ്വാസംകൊണ്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ജപ്തി ഭീഷണി. പട്ടികജാതി-വര്‍ഗ കുടുംബങ്ങളുടെ ഒരുലക്ഷം രൂപ വരെയുള്ള വായ്പക്കുടിശ്ശിക എഴുതിത്തള്ളുമെന്നായിരുന്നു ഒന്നരവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ അത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി. ഇതോടെ വായ്പക്കുടിശ്ശിക എഴുതിത്തള്ളുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുടുംബങ്ങള്‍ നിരാശയിലായി. ജപ്തി നോട്ടീസ് കൈപ്പറ്റിയ കുടുംബങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കയാണ്.
ആനുകൂല്യ ഉത്തരവ് പട്ടികജാതി വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയത് പട്ടികവര്‍ഗ വിഭാഗത്തോട് സര്‍ക്കാര്‍ കാണിച്ച വഞ്ചനയാണെന്ന് പെരുന്തോല്‍ കോളനിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ ആരോപിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പക്കുടിശ്ശിക എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണമെന്ന് കോളനി വാസികള്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod