കോളേജുകളില്‍ സീറ്റൊഴിവ്‌

Posted on: 15 Aug 2015നീലേശ്വരം: കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.കോം. കോ ഓപ്പറേഷന്‍, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ. ഇംഗ്ലീഷ്, ബി.എസ്സി. ഫിസിക്‌സ്, എം.കോം. ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 17 മുതല്‍ ഹാജരാകണം. ഫോണ്‍: 0467 2216244.
പടന്നക്കാട് നെഹ്രു കോളേജില്‍ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്‌സില്‍ എസ്.ടി. വിഭാഗത്തിലും എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി എന്നിവയില്‍ എസ്സി. വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. ആവശ്യമായ രേഖകള്‍ സഹിതം ആഗസ്ത് 17-ന് രാവിലെ പത്തിന് ഓഫീസില്‍ ഹാജരാകണം.

More Citizen News - Kasargod