സുഭാഷ് ക്ലൂബ് അക്രമം: പോലീസ് അന്വേഷണം ശക്തമാക്കണം

Posted on: 15 Aug 2015തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലൂബ് ഓഫീസ് ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കോരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരേതരത്തിലുള്ള രണ്ട് ആക്രമണമാണ് ക്ലൂബ്ബിനുനേരെ ഉണ്ടായിട്ടുള്ളത്. ആറുമാസംമുമ്പ് നടന്ന ആദ്യ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതാണ് രണ്ടാമതും അക്രമം ഉണ്ടാകാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമികള്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Kasargod