പടന്നക്കാട്ട് മീന്‍ലോറി മറിഞ്ഞു

Posted on: 15 Aug 2015



നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട്ട് മീന്‍ലോറി മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് ചോമ്പാലയില്‍നിന്ന് മീനുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി പടന്നക്കാട് കാര്‍ഷിക കോളേജ് പരിസരത്താണ് റോഡരികിലേക്ക് മറിഞ്ഞത്. ആളപായമില്ല. മറിഞ്ഞലോറി ക്രെയിനുപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുമ്പുവടം പൊട്ടി ലോറി വീണ്ടും മറിഞ്ഞു. പാതയോരം മുഴുവന്‍ മീന്‍ ചിതറിത്തെറിച്ചു. എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ലോറി മറിഞ്ഞത്.

More Citizen News - Kasargod