കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനം തുടങ്ങി

Posted on: 15 Aug 2015പൊയിനാച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വികസനനേട്ടം ജനങ്ങളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനപരിപാടി തുടങ്ങി.
പൊയിനാച്ചി വാര്‍ഡ് കമ്മിറ്റിയുടെ സന്ദര്‍ശനം ചട്ടഞ്ചാല്‍ ചക്ലിയ കോളനിയില്‍ ഡി.സി.സി. ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഉദ്ഘാടനംചെയ്തു.
എം.ദാമോദരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, എ.കെ.ശശിധരന്‍, രാജന്‍ കെ. പൊയിനാച്ചി, മണിമോഹന്‍ ചട്ടഞ്ചാല്‍, കെ.വി.ചന്ദ്രാവതി, സുകുമാരന്‍ പൊന്നാറ്റടുക്കം, വി.മോഹനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod