സീതാംഗോളി റോഡില്‍ യാത്ര ദുസ്സഹം

Posted on: 15 Aug 2015സീതാംഗോളി: സീതാംഗോളി-കാസര്‍കോട് റോഡില്‍ യാത്ര ദുസ്സഹമാകുന്നു. റോഡില്‍ കുണ്ടുംകുഴിയും നിറഞ്ഞിരിക്കുകയാണ്. ഉളിയത്തടുക്കമുതല്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപംവരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. കരിങ്കല്‍ച്ചീളുകള്‍ ഇളകിമാറിയനിലയിലാണ്. 35-ഓളം ബസ് സര്‍വീസ് നടത്തുന്ന റൂട്ടാണിത്. കഴിഞ്ഞ വേനലില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. മഴപെയ്യാന്‍ തുടങ്ങിയതോടെ റോഡിന്റെ തകര്‍ച്ചയും തുടങ്ങി. കൃത്യമായി ഓവുചാലുകളില്ലാത്തതും റോഡിലേക്ക് തള്ളിനില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സീതാംഗോളി-കാസര്‍കോട് റോഡിന്റെ കുഴികളടക്കുന്നതിനുള്ള താത്കാലിക സംവിധാനംപോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ധര്‍മത്തടുക്ക, പെര്‍ള, നീര്‍ച്ചാല്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ആളുകളും ഉപയോഗിക്കുന്നത് ഇതേ റൂട്ടുതന്നെയാണ്. രാത്രികാല യാത്രക്കാരാണ് ഇവിടെ കൂടുതലും അപകടത്തില്‍പ്പെടുന്നത്. കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

More Citizen News - Kasargod