ക്ഷേത്രസരംക്ഷണസമിതി സഹായധനം നല്കി

Posted on: 15 Aug 2015മുള്ളേരിയ: കരള്‍ അസുഖം നിമിത്തം കിടിപ്പിലായ വയോധികന് സഹായധനം നല്കി. കുമ്പഡാജെ പൊടിപ്പള്ളം കുമാരന്‍ ആയിത്താര(75)നാണ് ഉത്തരമലബാര്‍ തീയസമുദായ ക്ഷേത്രസംരംക്ഷണസമിതി സഹായം നല്കിയത്. നാല് മാസത്തോളമായി അസുഖംനിമിത്തം കിടപ്പിലാണ്. പരിയാരം, മംഗലാപുരം ആസ്​പത്രികളിലായി നാല് ശസ്ത്രക്രിയ നടത്തി. തീയസമുദായ ക്ഷേത്രസംരംക്ഷണസമിതി കേന്ദ്ര കമ്മിറ്റി അനുവദിച്ച തുക ജില്ലാ പ്രസിഡന്റ് രാമന്‍ മാസ്റ്റര്‍ ഇക്കേരി, സെക്രട്ടറി മടപ്പുര രവി എന്നിവര്‍ കൈമാറി.

More Citizen News - Kasargod