നിവേദിതയ്ക്ക് പഠനസഹായവുമായി ഡി.വൈ.എഫ്.ഐ.

Posted on: 15 Aug 2015മുള്ളേരിയ: സാമ്പത്തിക ബുദ്ധിമുട്ടുകാരണം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിവേദിതയ്ക്ക് സുമനസ്സുകളുടെ കൈത്താങ്ങ്. കോട്ടൂര്‍ റോഡരികില്‍ പ്ലാസ്റ്റിക് ഷീറ്റിന്റെ സുരക്ഷിതത്വത്തില്‍ വൈദ്യുതിപോലുമില്ലാത്ത വീട്ടില്‍ സൂര്യവെളിച്ചത്തില്‍ പഠിച്ച് 82 ശതമാനം മാര്‍ക്ക് നേടിയ നിവേദിത കോളേജ് ഫീസ് കൊടുക്കാന്‍ വകയില്ലാതെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്ന് പെര്‍ള നളന്ദ കോളേജ് സൗജന്യമായി ബിരുദപഠനത്തിന് പ്രവേശനം നല്കി. മൂന്നുവര്‍ഷത്തെ പഠനോപകരണങ്ങളും വസ്ത്രങ്ങളും മുളിയാര്‍ വില്ലേജ് യൂണിറ്റ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നല്കി. പഠനച്ചെലവിനായി സ്വരൂപിച്ച തുക സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച്.കുഞ്ഞമ്പു നിവേദിതയ്ക്ക് നല്കി. ഉദയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഹോസ്റ്റല്‍ ഫീ മംഗലാപുരത്തെ ഒരു വ്യവസായി നല്കി.

More Citizen News - Kasargod