കൊറ്റുമ്പയില്‍ തടയണയും പാലവും വരുന്നു

Posted on: 15 Aug 2015മുള്ളേരിയ: കാറഡുക്ക, ദേലമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റുമ്പ തൂക്കുപാലത്തിനുസമീപം തടയണയും പാലവും വരുന്നു.
തൂക്കുപാലം വര്‍ഷങ്ങളായി അറ്റകുറ്റപ്പണിചെയ്യാതെ അപകടാവസ്ഥയിലാണ്. കൈവരികളും സ്ലാബുകളും തകര്‍ന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി ഭീമമായ തുക ആവശ്യമായിവരുന്നതിനാല്‍ കൃഷിക്കാര്‍ക്കും ഉപകാരപ്പെടുന്നരീതിയില്‍ തടയണയും പാലവും പണിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
പാലത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിനെത്തുടര്‍ന്ന് ഇറിഗേഷന്‍വകുപ്പ് ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ തടയണപദ്ധതി വേഗത്തില്‍ നടപ്പില്‍വരാന്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു. ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, രത്തന്‍കുമാര്‍, കെ.പി.യൂസഫ്, മൊയ്തീന്‍കുഞ്ഞി, രമേശ് ചീനപ്പാടി, അബ്ദുള്ള, ഉസ്മാന്‍, സി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod