വിശ്വകര്‍മസഭ 19-ന് കളക്ടറേറ്റ് ധര്‍ണ നടത്തും

Posted on: 15 Aug 2015കാഞ്ഞങ്ങാട്: വിശ്വകര്‍മസഭ ജില്ലാ കമ്മിറ്റി 19-ന് രാവിലെ കാസര്‍കോട് കളക്ടറേറ്റിനുമുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. അവകാശനിഷേധത്തിനെതിരെ നടത്തുന്ന സമരത്തില്‍ വിശ്വകര്‍മജരുടെ തൊഴില്‍ സംരക്ഷിക്കുക, അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. രാവിലെ 10.30ന് സഭ സംസ്ഥാന സെക്രട്ടറി പി.ടി.വത്സലന്‍ ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod