കാര്‍ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു

Posted on: 15 Aug 2015പടന്ന: എടച്ചാക്കൈ കൊക്കാകടവില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പടന്ന ബസാറിലെ അക്ബര്‍ (35), റഹ്മാത്ത് (39), മെഹബൂബ് (12), സുഹാന (ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂരില്‍നിന്ന് പടന്നയിലേക്ക് വരുമ്പോഴാണ് അപകടം. കുഴിയിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. പരിക്കേറ്റവരെ തൃക്കരിപ്പൂരിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Kasargod