പോണ്ട-ഗോവ ഗുരുമന്ദിരത്തില്‍ ജയന്തി മാസാചരണം

Posted on: 15 Aug 2015പനജി: ഗോവയിലെ പോണ്ടയിലുള്ള ശ്രീനാരായണഗുരു മന്ദിരത്തില്‍ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടത്തും.
കലാമത്സരങ്ങള്‍, ലേഖനമത്സരം, പ്രഭാഷണമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്ത് 16ന്- യുവജനവിഭാഗം സംഘടിപ്പിക്കുന്ന കായിക-വിനോദമത്സരങ്ങളും ചിത്രരചനാമത്സരങ്ങളും നടക്കും. 28-ന് തിരുവോണദിവസം ഗുരുമന്ദിരത്തില്‍ വിശേഷാല്‍പൂജകളും അര്‍ച്ചനയും പ്രസാദസദ്യയും ഉണ്ടാകും. 30-ന് ഗുരുജയന്തി ആഘോഷിക്കും. ശാന്തിഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ഥന, ഭജന, ഗുരുകൃതി പാരായണം, നഗര പ്രദക്ഷിണ ഘോഷയാത്ര, പൊതുസമ്മേളനം, ഗുരുപ്രഭാഷണം, കലാപരിപാടികള്‍, മഹാപ്രസാദസദ്യ എന്നിവയുണ്ടാകും.
പൊതുമരാമത്ത് മന്ത്രി രാമകൃഷ്ണ ധവളിക്കാര്‍, പോണ്ട എം.എല്‍.എ. ലവു മാമലേദാര്‍, വടക്കന്‍ഗോവ ജില്ലാ കളക്ടര്‍ മലയാളിയായ നിളാ മോഹനന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിക്കുമെന്ന് ഗുരു മെമ്മോറിയല്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Kasargod