സ്വീകരണം നല്കി

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ഇലക്ട്രിക്കല്‍ എന്‍ജിന്‍ ഉപയോഗിച്ച് ഓടിക്കാവുന്ന ഇരുചക്രവാഹനങ്ങള്‍ രൂപകല്പനചെയ്ത പൂര്‍വവിദ്യാര്‍ഥികള്‍ക്ക് മാതൃവിദ്യാലയത്തിന്റെ ആദരം. ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികളായ കെ.ആര്‍.സാഗര്‍, യദുകൃഷ്ണന്‍ എന്നിവരെയാണ് സ്‌കൂള്‍ സയന്‍സ് ക്ലൂബ് പ്രവര്‍ത്തകര്‍ ആദരിച്ചത്. ഇരുവരും ഇപ്പോള്‍ കാഞ്ഞങ്ങാട് നിത്യാനന്ദ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ്.
സ്വീകരണയോഗത്തില്‍ പ്രഥമാധ്യാപകന്‍ ശ്രീഹരി ഭട്ട് ഉപഹാരം നല്കി. സയന്‍സ് ക്ലബ് കണ്‍വീനര്‍ കെ.ശശീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ രവി, എം.ബാലന്‍, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod