സീഡ് വിദ്യാര്‍ഥികള്‍ കാട് വെട്ടി, തേക്ക് നട്ടു

Posted on: 15 Aug 2015കാസര്‍കോട്: കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ്, പൊന്‍പുലരി, സ്‌കൗട്ട് വിദ്യാര്‍ഥികള്‍ കാസര്‍കോട് സി.ഐ. ഓഫീസ് പരിസരത്തെ കാടുകള്‍ വൃത്തിയാക്കി. അവിടെ 41 തേക്ക്‌തൈകള്‍ നട്ടു. വനംവകുപ്പില്‍നിന്ന് ലഭിച്ചവയാണ് തേക്ക് തൈകള്‍. 30 വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
തേക്ക് നടീലിന്റെ ഉദ്ഘാടനം കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍ നിര്‍വഹിച്ചു. എ.എസ്.മുഹമ്മദ് കുഞ്ഞി, യൂസഫ്, സി.ഹരിദാസ്, സുനില്‍കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, അബൂബക്കര്‍, മധുസൂദനന്‍ എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod