കോണ്‍ഗ്രസ് പദയാത്ര നാളെ

Posted on: 15 Aug 2015കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ജനവികാരമുയര്‍ത്തുന്നതിനും സംസ്ഥാന സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഞായറാഴ്ച പദയാത്ര നടത്തും. എല്ലാ മണ്ഡലങ്ങളിലും പദയാത്രനടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ തുടങ്ങി വൈകിട്ട് സമാപിക്കുന്നനിലയിലാണ് പദയാത്ര ആസൂത്രണംചെയ്തിട്ടുള്ളത്. നേതാക്കള്‍ അതത് മണ്ഡലത്തിലെ പദയാത്രയിലാണ് പങ്കെടുക്കുക. പദയാത്രയ്ക്ക് മുന്നോടിയായി ബൂത്ത്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവുംനടന്നു.

More Citizen News - Kasargod