ക്ഷീരസംഗമം സമാപിച്ചു

Posted on: 14 Aug 2015ചെറുവത്തൂര്‍: കൊടക്കാട് ഓലാട്ട് രണ്ടുദിവസങ്ങളിലായി നടന്ന ബ്ലോക്ക് ക്ഷീരസംഗമം സമാപിച്ചു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിച്ചു. മില്‍മ ചെയര്‍മാന്‍ എ.എന്‍.സുരേന്ദ്രന്‍ നായര്‍, ക്ഷീരവികസനവകുപ്പ് ഡെ. ഡയറക്ടര്‍ എം.ശോഭന, എം.കുഞ്ഞമ്പാടി, പി.ജഗദീശന്‍, മുകേഷ് ബാലകൃഷ്ണന്‍, പി.പി.പ്രസന്നകുമാരി, ജെസി ടോം, പി.കുഞ്ഞിക്കണ്ണന്‍, കെ.നാരായണന്‍, കെ.മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയംനേടിയ കുട്ടികളെ അനുമോദിച്ചു. ക്ഷീരവികസന സെമിനാറില്‍ എന്‍.രമേശ്, പി.വി.ആസാദ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം.ശോഭന മോഡറേറ്ററായിരുന്നു. ഡയറി ക്വിസും വിവിധ മത്സരങ്ങളും നടന്നു .

More Citizen News - Kasargod