മയ്യിച്ച അപകടവളവില്‍ എന്‍.എസ്.എസ്. പ്രതീകാത്മക സംരക്ഷണമതില്‍ തീര്‍ക്കും

Posted on: 14 Aug 2015ചെറുവത്തൂര്‍: ദേശീയപാതയില്‍ മയ്യിച്ച വളവില്‍ അപകടം തുടര്‍ക്കഥയായി മാറിയ സാഹചര്യത്തില്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കാന്‍ എന്‍.എസ്.എസ്. പ്രതീകാത്മക സംരക്ഷണമതില്‍ തീര്‍ക്കും. പടന്ന ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റാണ് സ്വാതന്ത്ര്യദിനത്തില്‍ മയ്യിച്ചയില്‍ ദേശീയപാതയോരത്ത് പ്രതീകാത്മക സംരക്ഷണമതില്‍ തീര്‍ക്കുന്നത്.
രാവിലെ 10.30ന് നടക്കുന്ന പരിപാടിയില്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കൊപ്പം അധ്യാപകരും അനധ്യാപകരും പങ്കാളികളാകും. പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് എന്‍.എസ്.എസ്. നിവേദനംനല്കും.

More Citizen News - Kasargod