രാമായണമാസാചരണ സമാപനവും കാഷ് അവാര്‍ഡ് വിതരണവും

Posted on: 14 Aug 2015ചെറുവത്തൂര്‍: നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം, എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ നടത്തിയ രാമായണ മാസചാരണ സമാപനവും കാഷ് അവാര്‍ഡ് വിതരണവും 16-ന് 2.30ന് നടക്കും. എസ്.എസ്.എല്‍.സി., ഏഴാംതരം, നാലാംതരം ക്ലാസുകളില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്ക് ചടങ്ങില്‍ എ.ഡി.എം. എച്ച്.ദിനേശന്‍ കാഷ് അവാര്‍ഡ് സമ്മാനിക്കും. രാമായണമാസാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് പ്രശ്‌നോത്തരി, രാമായണ പാരായണ മത്സരം എന്നിവ നടക്കും.

More Citizen News - Kasargod