മഡ്ക ചൂതാട്ടം; അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: 14 Aug 2015ബദിയടുക്ക: ടൗണില്‍ മഡ്കചൂതാട്ടത്തിലേര്‍പ്പെട്ട അഞ്ചുപേരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. നെക്രാജെയിലെ സതീശ് (28), മുള്ളേരിയയിലെ റഷീദ് (24), നീര്‍ച്ചാല്‍ പട്ടാജെയിലെ പ്രവീണ്‍ കുമാര്‍ (20), നീര്‍ച്ചാല്‍ ചെന്നുഗോളിയിലെ സി.എച്ച്.രവി, നെക്രാജെ അറുത്തിപ്പള്ളയിലെ സുനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 11,830 രൂപയും പോലീസ് പിടിച്ചെടുത്തു. നഗരത്തോടുചേര്‍ന്നുള്ള കേന്ദ്രത്തില്‍ മഡ്ക കളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

More Citizen News - Kasargod