കെ.എം.സി.സി. ബൈത്തുറഹ്മകള്‍ക്ക് തറക്കല്ലിട്ടു

Posted on: 14 Aug 2015കാസര്‍കോട്: ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിര്‍മിക്കുന്ന ബൈത്തു റഹ്മ കാരുണ്യഭവനങ്ങള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. എല്‍.എ.മഹമൂദ് ഹാജി അധ്യക്ഷതവഹിച്ചു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഓരോ ബൈത്തുറഹ്മ വീതം എട്ടുവീടുകളാണ് പ്രഖ്യാപിച്ചത്. ഇതിനോടകം നാലു ബൈത്തുറഹ്മകള്‍ പണി പൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് നല്‍കി. സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ദീന്‍, എ.അബ്ദുല്‍റഹിമാന്‍, എം.അബ്ദുല്ല മുഗു, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, ടി.ഇ.അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, സലാം കന്യപ്പാടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod