കൊളത്തൂര്‍ എല്‍.പി. സ്‌കൂള്‍ അപ്‌ഗ്രേഡ്‌ചെയ്യണം

Posted on: 14 Aug 2015കല്ലളി: കൊളത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് സ്‌കൂള്‍ പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. സ്‌കൂളിലെ ഭൗതികസാഹചര്യം കൂട്ടണമെന്നും ആവശ്യപ്പെട്ടു.
ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ലക്ഷ്മി യോഗം ഉദ്ഘാടനംചെയ്തു.
ഭാരവാഹികള്‍: വി.കെ.ജനാര്‍ദനന്‍ (പ്രസി.), ശശി കോളോട്ട് (വൈ.പ്രസി.), ശോഭ കല്ലളി (മദര്‍ പി.ടി.എ. പ്രസി.).

കോണ്‍ഗ്രസ് പദയാത്ര 16-ന്
മധൂര്‍:
കോണ്‍ഗ്രസ് മധൂര്‍ മണ്ഡലം കമ്മിറ്റി 16-ന് പദയാത്ര നടത്തും. രാവിലെ 10-ന് ചൂരിയില്‍ കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് ഉളിയത്തടുക്കയില്‍ സമാപിക്കും. സമാപനസമ്മേളനം കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം പി.എ.അഷ്‌റഫലി ഉദ്ഘാടനംചെയ്യും.
മണ്ഡലംകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.

More Citizen News - Kasargod