പ്രചാരണജാഥ നടത്തി

Posted on: 14 Aug 2015തൃക്കരിപ്പൂര്‍: സി.പി.ഐ. പിലിക്കോട് ലോക്കല്‍ കമ്മിറ്റി കാല്‍നട പ്രചാരണജാഥ നടത്തി. തെക്കേ മാണിയാട്ട് സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. ആസ്സിനാര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ മാണിയാട്ട് അധ്യക്ഷനായിരുന്നു. ജാഥാലീഡര്‍ പി.പി.നാരായണന്‍, എം.എം.ലക്ഷ്മി, എ.അമ്പൂഞ്ഞി, പി.ഭാര്‍ഗവി, യു. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. ജാഥ വെള്ളച്ചാലില്‍ സമാപിച്ചു. സമാപനയോഗം സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.

വിവാഹ സഹായധനം നല്കി
തൃക്കരിപ്പൂര്‍:
പാചകത്തൊഴിലാളി യൂണിയന്‍ എസ്.ടി.യു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി കാരുണ്യം പദ്ധതിയില്‍ വിവാഹസഹായധനം വിതരണം ചെയ്തു. എസ്.ടി.യു. ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്തു. എ.ജി. അമീര്‍ ഹാജി അധ്യക്ഷതവഹിച്ചു. എ.ജി.അഷ്‌റഫ്, ജബ്ബാര്‍ പൊറോപ്പാട്, ഇബ്രാഹിം മണിയനൊടി, റഫീഖ് ഒളവറ എന്നിവര്‍ പ്രസംഗിച്ചു.

കെ.ചന്ദ്രശേഖരന്‍ അനുസ്മരണം
തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ കെ.ചന്ദ്രശേഖരന്‍സ്മാരക ഗ്രന്ഥാലയം 15-ന് കെ.ചന്ദ്രശേഖരന്റെ ഒമ്പതാം ചരമവാര്‍ഷികം ആചരിക്കും. ഗ്രന്ഥാലയത്തിന് മുന്നില്‍ രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചന നടക്കും. വൈകിട്ട് ലൈബ്രറി ഹാളില്‍ അനുസ്മരണച്ചടങ്ങ് നടക്കും.

രാമായണപാരായണ മത്സരം
തൃക്കരിപ്പൂര്‍:
ചന്തേര തിരുനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി 15-ന് രണ്ടുമണിക്ക് രാമായണം പ്രശ്‌നോത്തരി, രാമായണപാരായണ മത്സരം എന്നിവ നടക്കും. പങ്കെടുക്കുന്നവര്‍ 9447009686, 9995025320 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

More Citizen News - Kasargod