ബൈക്കിലെത്തി മുളകുപൊടി വിതറി മാലകവര്‍ന്നു

Posted on: 14 Aug 2015ചീമേനി: അങ്കണവാടിയിലേക്ക് മകളെ കൂട്ടാന്‍ റോഡരികിലൂടെ നടന്നുപോയ യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി ബൈക്കിലെത്തിയ ആള്‍ മാല കവര്‍ന്നു. ചീമേനി-കാക്കടവ് മെയിന്റോഡിലെ തുറവിലാണ് കഴിഞ്ഞദിവസം വൈകിട്ട് നാലുമണിക്ക് മൂന്നു പവന്‍ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിനുസമീപത്ത് നിന്നിരുന്നയാള്‍ സംസാരിക്കാനെന്ന മട്ടില്‍ അടുത്തെത്തി കണ്ണില്‍ മുളകുപൊടി വിതറുകയായിരുന്നു. ഉടന്‍ കഴുത്തിലെ മാലപൊട്ടിച്ച് ചീമേനിഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. യുവതിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയവര്‍ ചീമേനി പോലീസില്‍ ഉടന്‍ വിവരമറിയിച്ചിരുന്നുവെങ്കിലും ബൈക്ക് യാത്രക്കാരനെക്കുറിച്ച് വിവരം ലഭിച്ചില്ല.

More Citizen News - Kasargod