ചെങ്കല്ലുകള്‍നിരത്തി കഴിയടച്ചുതുടങ്ങി

Posted on: 14 Aug 2015പെരിയ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അപകടക്കുഴികള്‍ നിറഞ്ഞ ദേശീയപാതയില്‍ മിനുക്കുപണി. പാതാളഗര്‍ത്തങ്ങളായി മാറിയ സ്ഥലങ്ങളില്‍ ഉരുളന്‍കല്ലിട്ട് നിറയ്ക്കുകയാണ്‌ചെയ്യുന്നത്. ദേശീയപാതയിലെ കുഴികള്‍ രൂപപ്പെട്ട ഇടങ്ങളിലെല്ലാം ചെങ്കല്ലുകള്‍ നിറച്ച് അറ്റകുറ്റപ്പണി നടത്തുന്നു. കാസര്‍കോട്ട് സ്വാതന്ത്ര്യദിന പരേഡിന് എത്തുന്ന മന്ത്രിവാഹനത്തിന് യാത്ര സുഗമമാക്കാനാണ് തിരക്കുപിടിച്ച് കുഴികളടയ്ക്കുന്നത്. അപകടങ്ങള്‍പതിവായ പുല്ലൂര്‍പാലം, വിഷ്ണുമംഗലം വളവ്, പൊള്ളക്കട ഭാഗങ്ങളിലെല്ലാം കല്ലുകള്‍നിരത്തി കുഴിയടച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍മുതല്‍ നീലേശ്വരംവരെ റോഡ് ടാറിങ് ഏറ്റെടുത്ത കരാറുകാരന്റെ തൊഴിലാളികളാണ് കുഴിയടപ്പ് നടത്തുന്നത്. മഴയ്ക്കുശേഷം പൂര്‍ണമായ ടാറിങ് നടത്തുമെന്നാണ് കരാറുകാരന്‍ പറയുന്നത്.

More Citizen News - Kasargod