ദേശീയപാതയില്‍ ലോറി മറിഞ്ഞു; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്‌

Posted on: 14 Aug 2015ചെര്‍ക്കള: ദേശീയപാതയില്‍ ബേവിഞ്ചക്കുന്നില്‍ സ്റ്റീല്‍ റോളിങ് ഷീറ്റുകള്‍ കയറ്റി പോവുകയായിരുന്ന കൂറ്റന്‍ ടോറസ് ലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ടണ്‍കണക്കിന് ഭാരം വരുന്ന ആറ് റോളിങ് ഷീറ്റുകളാണ് ലോറിയിലുണ്ടായിരുന്നത്. ഷീറ്റുകളിലൊന്ന് കുന്നിന് താഴെയുള്ള ബി.രാമന്ദ്രന്‍ പണിക്കരുടെ വീടിന്റെ ഭിത്തിയോട് ചേര്‍ന്നാണ് നിന്നത്. തെങ്ങിന്‍ തൈകളും നശിച്ചു. ഭാഗ്യമൊന്നുകൊണ്ടുമാത്രമാണ് ആളപായം ഒഴിവായത്.
ഉത്തര്‍പ്രദേശ് സ്വദേശിയയ ഡ്രൈവര്‍ ദീപുമാത്രമാണ് ലോറിയിലുണ്ടായിരുന്നത്. മുംബൈയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. ഒരാഴ്ച മുമ്പ് ഇതേസ്ഥലത്ത് മീന്‍ലോറി ബസ്സിനിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടുങ്ങിയതും വളവും ഇറക്കവുമുള്ള പാതയില്‍ അപകടം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഗ്യാസ് കയറ്റി പോകുകയായിരുന്ന ടാങ്കറും നേരത്തേ ഇവിടെ മറിഞ്ഞിരുന്നു. കുന്നിന്റെ താഴെ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

More Citizen News - Kasargod