തൊഴിലുറപ്പ് പഠിക്കാന്‍ കര്‍ണാടകസംഘം മധൂരില്‍

Posted on: 14 Aug 2015മധൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകത്തില്‍നിന്ന് ഉദ്യോഗസ്ഥസംഘം മധൂരിലെത്തി. ദക്ഷിണകര്‍ണാടക ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. ശ്രീവിദ്യ, അന്‍വര്‍ ബാഷ എന്നിവരുള്‍പ്പെടുന്ന സംഘമാണ് മധൂരിലെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ്, പങ്കാളിത്തം തുടങ്ങിയ മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തിയ സംഘം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
എം.ലളിത, എ.പി.ഒ.രാധാകൃഷ്ണന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മാധവ, സെക്രട്ടറി ടി.കെ.ബീന എന്നിവരുമായി സംഘം ചര്‍ച്ചനടത്തി.

മധൂരില്‍ യക്ഷോത്സവം സപ്തംബറില്‍
മധൂര്‍:
മധൂര്‍ യക്ഷഭാരതി കലാസംഘത്തിന്റെ മൂന്നാം വാര്‍ഷികോത്സവം സപ്തംബറില്‍ നടക്കും. ഇതിന്റെ ഭാഗമായി അഞ്ചുദിവസങ്ങളിലായി യക്ഷോത്സവമുണ്ടാവും.

More Citizen News - Kasargod