ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും തുറന്നു

Posted on: 14 Aug 2015



വെള്ളരിക്കുണ്ട്: കാലിച്ചാനടുക്കത്ത് ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ബാനം കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ഗോപാലന്‍, പി.വി.തങ്കമണി, മധു കോളിയാര്‍, പി.ഗംഗാധരന്‍, ജോസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ടി.ടി.നാരായണി സ്വാഗതം പറഞ്ഞു.

More Citizen News - Kasargod