കടലേറ്റമേഖലയില്‍ സര്‍വേ തുടങ്ങി

Posted on: 14 Aug 2015കാസര്‍കോട്: രൂക്ഷമായ കടലേറ്റം അനുഭവപ്പെട്ട കാസര്‍കോട് കടപ്പുറത്ത് താമസിക്കുന്നവരുടെ സര്‍വേ തുടങ്ങി. കാസര്‍കോട് ചേരങ്കൈ, കസബ കടപ്പുറത്തെ താമസക്കാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. റവന്യൂ, നഗരസഭ, ഫിഷറീസ് വകുപ്പു
കള്‍ സംയുക്തമായാണ് പ്രദേശത്തെ 150ഓളം വീടുകളുടെ സര്‍വ്വെ നടത്തുന്നത്. സര്‍വ്വേയില്‍ പ്രദേശത്തെ വീടുകളുടെ അവസ്ഥ, അംഗങ്ങളുടെ എണ്ണം, റേഷന്‍കാര്‍ഡ് നമ്പര്‍, മാറിത്താമസിക്കാന്‍ സന്നദ്ധരായവര്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍ മുശ്താഖ് ചേരങ്കൈ, തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.പി വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം ആഗസ്ത് 20ന് കളക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗംചേര്‍ന്ന് തുടര്‍നടപടികള്‍ കൈക്കൊളളും.

More Citizen News - Kasargod