ഉപന്യാസമത്സരം 15-ന്‌

Posted on: 14 Aug 2015



കാസര്‍കോട്: സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും പരിപോഷിപ്പിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് 15-ന് ഉപന്യാസ മത്സരം നടത്തുന്നു. രാവിലെ 11 മുതലാണ് മത്സരം. ഒമ്പതാംക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് മത്സരം.
കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ കാസര്‍കോട് ഗവ. ഹയര്‍ സക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മത്സരം നടക്കും. പഠിക്കുന്ന സ്‌കൂളില്‍നിന്നുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മത്സരത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

More Citizen News - Kasargod