സലഫി മൂവ്‌മെന്റ് കാമ്പയിന്‍ 16-ന്‌

Posted on: 14 Aug 2015കാസര്‍കോട്: കേരള നദ്വത്തുല്‍ മുജാഹിദ്ദീന്റെ പോഷകസംഘടനയായ സൗത്ത് കര്‍ണാടക സലഫി മൂവ്‌മെന്റ് കാമ്പയിന്‍ സമാപനം 16-ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16-ന് രാവിലെ ഒമ്പതരയ്ക്ക് തലപ്പാടി സലഫി നഗറിലാണ് പരിപാടി.
കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍റസാഖ് ഹാജി അധ്യക്ഷതവഹിക്കും.
പത്രസമ്മേളനത്തില്‍ ഇസ്മയില്‍ ഷാഫി, ഹാരിസ് ചേരൂര്‍, ഇബ്രാഹിം കാലിക്കറ്റ്, ഹാഷിം കൊല്ലമ്പാടി, ടി.ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Kasargod