ഓടകള്‍ മൂടാന്‍ സ്ലാബുകളില്ല; ചൗക്കിയില്‍ അപകടം പതിയിരിക്കുന്നു

Posted on: 14 Aug 2015കാസര്‍കോട്: ചൗക്കി ജങ്ഷനിലെ ഓടകളില്‍ അപകടം പതിയിരിക്കുന്നു. സ്ത്രീകളും സ്‌കൂള്‍കുട്ടികളുമടക്കമുള്ളവര്‍ നടന്നുപോകുന്ന പാതയോരത്താണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇല്ലാതെ ഓടകള്‍ വാതുറന്ന്കിടക്കുന്നത്. മഴകനത്ത് വെള്ളംകയറിയാല്‍ പിന്നെ ഓവുചാല്‍ ഏതെന്നോ റോഡ് ഏതെന്നോ തിരിച്ചറിയാന്‍പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പഞ്ചായത്തധികൃതരെ പലവട്ടം സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
എത്രയുംപെട്ടെന്ന് സ്ലാബുകള്‍ നിര്‍മിച്ച് ഓവുചാല്‍ മൂടണമെന്ന് ഐ.എന്‍.എല്‍. കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് ഓഫീസര്‍, കളക്ടര്‍, മനുഷ്യാവകാശക്കമ്മീഷന്‍ എന്നിവര്‍ക്ക് മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം നിവേദനം നല്കി.
.

More Citizen News - Kasargod