ഐ.എന്‍.എല്‍. 'ബൈത്തുന്നൂര്‍' കാരുണ്യ ഭവനപദ്ധതി ഉദ്ഘാടനം ഇന്ന്‌

Posted on: 14 Aug 2015കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് 'ബൈത്തുന്നൂര്‍' കാരുണ്യ ഭവന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് അബ്ദുള്ള ബാഫകി തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
ഐ.എന്‍.എല്ലിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്താരി ഐ.എന്‍.എല്‍. കമ്മറ്റി, മൂന്ന് നിര്‍ധനരായ കുടുംബത്തിനാണ് വീട് നിര്‍മിച്ചുനല്കുന്നത്.
പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ഹാജി പി.എ.മുഹമ്മദ്കുഞ്ഞി, അസീസ് കടപ്പുറം, ഹബീബ് ചിത്താരി, നബീല്‍ ചിത്താരി, സമീര്‍, ഹക്കീം, ഫസല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod