കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ

Posted on: 14 Aug 2015കാസര്‍കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച കാസര്‍കോട് സ്​പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതരയ്ക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സിബി കൊടിയാംകുന്നേല്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന സെക്രട്ടറി വൈ.വിജയന്‍ മുഖ്യാതിഥിയാകും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസ്സുകളെ ആദരിക്കും. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.
സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലെ അച്ചടിജോലികള്‍ നല്‍കുമ്പോള്‍ സ്വകാര്യ പ്രസ്സുകളെയും പരിഗണിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സിബി കൊടിയാംകുന്നേല്‍, മുജീബ് അഹമ്മദ്, പ്രജിത് മേലത്ത്, അജയ്കുമാര്‍, അശോക്കുമാര്‍, ഗണേഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod