സി.പി.ഐ. കാല്‍നടജാഥ നടത്തി

Posted on: 13 Aug 2015വെള്ളരിക്കുണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.യുടെ സമരത്തിന്റെ ഭാഗമായി പരപ്പ ലോക്കല്‍ കമ്മിറ്റി കാല്‍നടജാഥ നടത്തി. ബിരിക്കുളത്ത് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. ജാഥ ലീഡര്‍ എം.ശശിധരന്‍, ഭാസ്‌കരന്‍ അടിയോടി, എ.കെ.രാജപ്പന്‍, പി.വി.തങ്കമണി എന്നിവര്‍ സംസാരിച്ചു. പുലിയംകുളം, പരപ്പ, ബാനം, കോട്ടപ്പാറ എന്നിവിടങ്ങളില്‍ പര്യടനംനടത്തി കാലിച്ചാനടുക്കത്തു സമാപിച്ചു. സമാപനസമ്മേളനം കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ബളാല്‍ ലോക്കല്‍ കമ്മിറ്റി വെള്ളരിക്കുണ്ടില്‍നിന്ന് കൊന്നാക്കാട്ടേക്കു ജാഥ നടത്തി. മുന്‍ എം.എല്‍.എ. എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ടോമി സബാസ്റ്റിയന്‍ അധ്യക്ഷതവഹിച്ചു. ജാഥാലീഡര്‍ വി.കെ.ചന്ദ്രന്‍, സി.പി.ബാബു, കെ.യു.ജോയി എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.പി.സഹദേവന്‍ അധ്യക്ഷതവഹിച്ചു. സുനില്‍ മാടക്കല്‍ സംസാരിച്ചു.

More Citizen News - Kasargod