ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ നല്കും- മുസ്ലിം ലീഗ്‌

Posted on: 13 Aug 2015കാഞ്ഞങ്ങാട്: പുതുതായി രൂപവത്കരിച്ച പരപ്പ പഞ്ചായത്ത് റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ മുസ്ലിം ലീഗ് പരപ്പ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തികച്ചും ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായാണ് പരപ്പ ആസ്ഥാനമായി പഞ്ചായത്ത് രൂപവത്കരിച്ചത്.
നേരത്തേ പഞ്ചായത്ത് രൂപവത്കരണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ നാട് ഒറ്റക്കെട്ടായി നിലകൊണ്ടിരുന്നു. അതുകൊണ്ടാണ് മുസ്ലിം ലീഗ് പരപ്പ പഞ്ചായത്ത് കമ്മിറ്റി അന്ന് കേസില്‍ കക്ഷിചേര്‍ന്നിരുന്നത്. ഇപ്പോള്‍ കോടതിവിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനവും ഈയൊരു കാരണത്താല്‍ തന്നെയാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.എം.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എ.മുസാന്‍ ഹാജി, സുലൈമാന്‍ ക്ലായിക്കോട്, അബൂബക്കര്‍ എടത്തോട്, സലാം പടല്‍, സി.എന്‍.കുഞ്ഞാമു ഹാജി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ.സി.എ.ലത്തീഫ് സ്വാഗതം പറഞ്ഞു.

More Citizen News - Kasargod