മരംവീണ് ഗതാഗതം തടസപ്പെട്ടു

Posted on: 13 Aug 2015രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെയോടെ ബളാംതോട് മായത്തിറോഡിന് സമീപമാണ് സംസ്ഥാന പാതയിലേക്ക് മരംവീണത്. മരംവീണ് വൈദ്യുതത്തൂണും തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും മറ്റു യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. റോഡിനുകുറുകെ വീണ മരം നാട്ടുകാരും വൈദ്യുതിവകുപ്പ് ജീവനക്കാരും ചേര്‍ന്നു മുറിച്ചുമാറ്റി. 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

More Citizen News - Kasargod