'വൈറ്റ് ഹൗസ് ചെറുവത്തൂര്‍' 15-ന് അനുപമ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും

Posted on: 13 Aug 2015



ചെറുവത്തൂര്‍: ലോകോത്തര കമ്പനികളുടെ സാനിറ്ററി, ഇലക്ട്രിക്കല്‍, പേയിന്റ് തുടങ്ങിയ എല്ലാ ഇനങ്ങളും ലഭിക്കുന്ന സ്ഥാപനം 'വൈറ്റ് ഹൗസ് ചെറുവത്തൂര്‍' 15-ന് തുറക്കും. രാവിലെ 11-ന് ചലച്ചിത്രതാരം അനുപമ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ അംബേദ്കര്‍ പുരസ്‌കാരജേതാവ് ഡോ. ടി.കെ.മുഹമ്മദലിയെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ആദ്യവില്പന നടത്തും.
വൈറ്റ് ഹൗസില്‍നിന്ന് വാങ്ങുന്ന എല്ലാ ഇനങ്ങള്‍ക്കും ഹോം ഡെലിവറി ലഭ്യമാക്കുമെന്നും ഷോറൂം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെ ദിവസവും ആകര്‍ഷകസമ്മാനം നല്‍കുമെന്നും ചെയര്‍മാന്‍ എം.പുരുഷോത്തമന്‍, മാനേജിങ് ഡയറക്ടര്‍ മനുപ്രഭ എന്നിവര്‍ അറിയിച്ചു. മാനേജര്‍ പി.ഗിരിഷ്‌കുമാര്‍, കെ.വി.സജീവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod