പോളിടെക്‌നിക് പ്രവേശനം: മൂന്നാംഘട്ട കൗണ്‍സലിങ് 18,19 തീയതികളില്‍

Posted on: 13 Aug 2015കാസര്‍കോട്: പെരിയ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള മൂന്നാമത് ചാന്‍സ് ഇന്റര്‍വ്യു ആഗസ്ത് 18, 19 തീയതികളില്‍ പെരിയ ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. നിലവില്‍ പ്രവേശനം ലഭിച്ചവരുള്‍പ്പെടെയുള്ളവര്‍ക്ക് ബ്രാഞ്ച്, സ്ഥാപനമാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. 18-ന് രാവിലെ 8.30 മുതല്‍ 10 മണിവരെ പട്ടികജാതി/വര്‍ഗം, ലാറ്റിന്‍ കത്തോലിക്, ആംഗ്ലോ ഇന്ത്യന്‍, കുശവ, ധീവര, വികലാംഗര്‍, ഓര്‍ഫന്‍ വിഭാഗങ്ങള്‍ക്കും കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.
റാങ്ക് നമ്പര്‍ ഒന്നുമുതല്‍ 1000 വരെയുള്ള എല്ലാവിഭാഗത്തിലും പെട്ടവര്‍ രാവിലെ 10 മുതല്‍ 11.30 വരെയും റാങ്ക് 1001 മുതല്‍ 1800 വരെയുള്ളവര്‍ 11.30 മുതല്‍ 12.30 വരെയും രജിസ്റ്റര്‍ ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. ഉച്ചയ്ക്ക് 12.30 മുതല്‍ ഒരുമണിവരെ 1801 മുതല്‍ 2500 റാങ്ക് വരെയുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരും കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം.
നിലവില്‍ ഏതെങ്കിലും പോളിടെക്‌നിക്കില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസുകളടച്ച രശീതുകളും ഹാജരാക്കണം. ഫോണ്‍: 04672 234020, 2203110, 2211400. www.polyadmission.org .

More Citizen News - Kasargod