ദേശീയ വിദ്യാഭ്യാസനയം: ബ്ലോക്കുതല സെമിനാര്‍ നടത്തി

Posted on: 13 Aug 2015കാസര്‍കോട്: ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണത്തിന്റെ ഭാഗമായുള്ള കാസര്‍കോട് ബ്ലോക്കുതല സെമിനാര്‍ ബുധനാഴ്ച നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള 13 മേഖലകളെക്കുറിച്ചാണ് ചര്‍ച്ചനടന്നത്. ചര്‍ച്ചയില്‍ ക്രോഡീകരിച്ച ആശയങ്ങള്‍ പിന്നീട് ജില്ലാ പഞ്ചായത്തിന് കൈമാറും.
പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ഉന്നത വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ കുറിച്ചായിരുന്നു സെമിനാറില്‍ ക്രോഡീകരണം നടന്നത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇഖ്ബാല്‍ കല്ലട്ര, മൂസ ബി. ചെര്‍ക്കള, ഉമൈറ അബ്ദുള്‍ റഹ്മാന്‍, അസ്മ അബ്ദുള്ള, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പി.രവീന്ദ്രനാഥ്, കൈലാസമൂര്‍ത്തി, ബി.പി.ഒ. എം.കെ.മുഹമ്മദ്‌സാലി, ട്രെയിനര്‍മാരായ കെ.സുരേന്ദ്രന്‍, എം.ജയരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod