കോണ്‍ഗ്രസിന്റെ ഭവനസന്ദര്‍ശനം തുടങ്ങി

Posted on: 13 Aug 2015നീലേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി. ആഹ്വാനം അനുസരിച്ച് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭവനസന്ദര്‍ശനം ആരംഭിച്ചു. ഓര്‍ച്ചയില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല, കെ.കുഞ്ഞിക്കൃഷ്ണന്‍, സി.വിദ്യാധരന്‍, പി.അശോകന്‍, കെ.ഭാസ്‌കരന്‍, കെ.ചന്ദ്രന്‍, വി.വി.അമ്പാടി തുടങ്ങിയവര്‍ നേതൃത്വംനല്കി.

ഇന്ന് വൈദ്യുതി പ്രവഹിപ്പിക്കും

നീലേശ്വരം:
ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ വാഴുന്നൊറൊടി സെന്ററില്‍നിന്ന് പെരിയോട്ട് ജങ്ഷന്‍ വരെ നിര്‍മിച്ചിട്ടുള്ള 870 മീറ്റര്‍ 11 കെ.വി. ലൈനിലും പെരിയോട്ട് ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള 110 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മറിലും അനുബന്ധ ഉപകരണങ്ങളിലും 13-ന് രാവിലെ 10 മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണ്. പൊതുജനങ്ങള്‍ ലൈനുകളുമായോ ഉപകരണങ്ങളുമായോ സമ്പര്‍ക്കംപുലര്‍ത്തുകയോ, ലൈനുകളുടെ അടിയില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയോ, സ്റ്റേ വയറുകളിലോ വൈദ്യുതത്തൂണുകളിലോ വളര്‍ത്തുമൃഗങ്ങളെ കെട്ടുകയോ ചെയ്യരുതെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

More Citizen News - Kasargod