കുടുംബസംഗമവും ഓണോത്സവവും

Posted on: 13 Aug 2015നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ യൂത്ത്വിങ്ങും വനിതാവിങ്ങും സംയുക്തമായി ആഗസ്ത് 29-ന് ഓണാഘോഷം സംഘടിപ്പിക്കും. പൂക്കളം, പ്രച്ഛന്നവേഷം, ലളിതഗാനം തുടങ്ങിയ മത്സരങ്ങള്‍ നടത്തും. വനിതാവിങ്ങിന്റെ തിരുവാതിരയും ഉണ്ടായിരിക്കും. രാവിലെ 9.30ന് പ്രസിഡന്റ് എന്‍.മഞ്ചുനാഥപ്രഭു ഉദ്ഘാടനംചെയ്യും.
നീലേശ്വരം നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം ആഗസ്ത് 22-ന് കുടുംബസംഗമവും ഓണാഘോഷവും നടത്തും. ഫോറം ഓഫീസ് നന്മ ജില്ലാ പ്രസിഡന്റ് പീനാന്‍ നീലേശ്വരം ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ.പി.ജയരാജന്‍ അധ്യക്ഷതവഹിച്ചു. ഡോ. വി.സുരേശന്‍, ഡോ. എം.രാധാകൃഷ്ണന്‍ നായര്‍, പി.വി.തുളസീരാജ്, കെ.സി.എസ്.നായര്‍, ടി.ജെ.സന്തോഷ്, പി.ഇ.ഷാജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ഗ്രന്ഥശാലാസംഘം 70-ാം വാര്‍ഷികാഘോഷവും ഓണാഘോഷവും സപ്തംബര്‍ ആറിന് നടത്തും. വിവിധ കലാമത്സരങ്ങള്‍, പഴയകാല കലാകാരന്മാരെ ആദരിക്കല്‍, നാടന്‍കലാമേള എന്നിവ സംഘടിപ്പിക്കും. ഡോ. പി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം പി.രമേശന്‍, പി.കുഞ്ഞിരാമന്‍, കെ.കൃഷ്ണന്‍, വി.വി.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഫിസിയോതെറാപ്പി ആരംഭിക്കുന്നു

നീലേശ്വരം:
നഗരസഭയുടെ എന്‍.കെ.ബാലകൃഷ്ണന്‍ സ്മാരക ഗവ. ഹോമിയോ ആസ്​പത്രിയില്‍ ഫിസിയോതെറാപ്പിവിഭാഗം ആരംഭിക്കുന്നു. ഇതിന്റെഭാഗമായുള്ള ഫിസിയോതെറാപ്പി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആഗസ്ത് 18-ന് വൈകിട്ട് നാലിന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷതവഹിക്കും.

More Citizen News - Kasargod